Description
അഖിലസാരം / Akhilasaaram by Dr. Akhil Paul
വികാരങ്ങൾ ഉണ്ടായിരിക്കുക എന്നത് മനുഷ്യസഹജമാണ്. എന്നാല്‍ ഈ ലോകത്തിലെ നമ്മുടെ ജീവിതത്തിന്റെ ആഴത്തിലുള്ള അര്‍ഥവും ലക്ഷ്യവും തിരിച്ചറിയുമ്പോള്‍, നഷ്ടവും വേദനയും നമ്മെ ബാധിക്കുന്ന കാലഘട്ടങ്ങളില്‍ നിന്ന് വേഗത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ്, ഫലപ്രദവും സന്തോഷകരവുമായ ജീവിതം മുന്നോട്ട് നയിക്കാന്‍ നമുക്ക് കഴിയും. കലാപവും ദുരിതങ്ങളും നിറഞ്ഞ സാഹചര്യങ്ങളിൽ പോലും സന്തോഷത്തോടെ ജീവിക്കാനുള്ള കഴിവ് ഒരു കലയാണ്. ഓരോരുത്തരും അഭ്യസിക്കുകയും കൈവശമാക്കുകയും ചെയ്യേണ്ട ഒരു കല. ഈ ആശയങ്ങളെക്കുറിച്ചുള്ള ചില വിലയേറിയ ദര്‍ശനങ്ങളാണ് ഈ പുസ്തകം പങ്കുവെക്കുന്നത്. സന്തോഷകരമായ ജീവിതത്തിനുള്ള ഒരു പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശമായാണ് ഇതിനെ ഞാൻ അവതരിപ്പിക്കുന്നത്.
നമ്മള്‍ ആരായാലും, എവിടെയായാലും, ഏതു സാഹചര്യത്തിലായാലും, ഈ ജീവിതം വെറും അതിജീവിക്കാനുളളതല്ലെന്ന് നമ്മള്‍ മനസ്സിലാക്കണം. ആരെയും ദോഷപ്പെടുത്താതെ, നമ്മുടെ സഹജീവികളോടൊപ്പം ആഘോഷിക്കേണ്ടതാണിത്. നമ്മുടെ സര്‍വ്വശക്തനായ പിതാവ് നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നതും ഇത്രമാത്രമാണ്.




Life Skills for Adults by Monika Khatwani
Reviews
There are no reviews yet.